Thursday, 22 September 2016

CMS STUDENTS HAVE CELEBRATED ONAM IN A GRAND MANNER...


                                                 
  
                    










CMS സ്റ്റുഡന്റ്സിന്റെ വർഷത്തെ ഓണാഘോഷം തികച്ചും വ്യത്യസ്തമായി തന്നെ ആഘോഷിച്ചു. വർണ്ണപ്പകിട്ടാർന്ന ഒരു പൂക്കളം ഒരുക്കുന്നതിൽ ഓരോരുത്തരും കാണിച്ച ആത്മാർത്ഥതയും പ്രവർത്തനങ്ങളും വർണനാതീതമായിരുന്നു
മാനേജ്മെന്റ് വിജയ മന്ത്രങ്ങളായ പ്ലാനിംഗ്, സ്വയം പര്യാപ്തത, ചിലവ്ചുരുക്കൽ എന്നിവ ഭംഗിയായി തന്നെ മാനേജ്മെന്റ് വിദ്യാർഥികൾ പ്രാവർത്തികമാക്കി. ഓരോരുത്തരും തന്നാലാവും വിധത്തിൽ ഓരോ വിഭവങ്ങൾ വീട്ടിൽ നിന്ന് കൊണ്ട് വന്നു. അങ്ങനെ ഓണസദ്യ വിഭവസമൃദ്ധമായി

ഓണാഘോഷത്തോടനുബന്ധിച്ചു മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലും മാറ്റുരച്ചു കൊണ്ട് എംബിഎ വിദ്യാർഥികൾ മുന്നേറി
 ഏതാണ്ട് ഒരാഴ്ചത്തെ വ്യക്തമായ പ്ലാനിങ്ങോടും മുന്നൊരുക്കത്തോടും ടീച്ചേഴ്സിന്റെ ഭംഗിയായ മേൽനോട്ടത്തിലും നടന്ന പ്രവർത്തനങ്ങൾ ഓണാഘോഷം തികച്ചും അവിസ്മരണീയമാക്കി...
 
 ഞങ്ങളുടെ വർഷത്തെ ഓണാഘോഷം ഇത്രയും വിജയമാക്കുന്നതിൽ ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും ഹൃദയംഗമമായ ഒരായിരം നന്ദി….

No comments:

Post a Comment